തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് കൺവെൻഷനിൽ പങ്കെടുത്ത് കെ വി തോമസിനെ രൂക്ഷമായി വിമർശിച്ച് ടി സിദ്ദിഖ് എം എൽ എ. എൽ ഡി എഫ് കൺവെൻഷനിൽ കെ റെയിലിനെ അനുകൂലിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തെയാണ് സിദ്ദിഖ് ഫേസ്ബുക്കിലൂടെ വിമർശിച്ചത്. കെ റെയിൽ കോൺഗ്രസ് ചർച്ച ചെയ്യണമെന്നും നടപ്പാക്കുന്നത് പിണറായിയാണെങ്കിൽ എതിർക്കുമെന്ന നിലപാട് ശരിയല്ലെന്നുമാണ് കെ വി തോമസ് പറഞ്ഞത്.
എന്നാൽ 2021 ഡിസംബറിൽ എറണാകുളം ഡിസിസി സംഘടിപ്പിച്ച കെ റെയിൽ വിരുദ്ധ സമര പ്രഖ്യാപന കൺവെൻഷനിൽ പങ്കെടുത്ത് കെ റെയിലിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കെ വി തോമസ് സംസാരിച്ചത്. സംസ്ഥാനത്തിന് രണ്ട് ലക്ഷം കോടിയുടെ ബാദ്ധ്യത ഉണ്ടാക്കുന്ന പദ്ധതി എന്നാണ് അന്ന് അദ്ദേഹം കെ റെയിലിനെ കുറിച്ച് പറഞ്ഞതെന്നും, പിണറായി വിജയൻ കേരളത്തെ വൻ ദുരന്തത്തിലേക്ക് തള്ളി വിടുന്നു എന്നും കെ വി തോമസ് കെ റെയിൽ വിരുദ്ധ സമര പ്രഖ്യാപന കൺവെൻഷനിൽ ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് പിണറായി വിജയൻ വികസന നായകനായെന്നും ടി സിദ്ദിഖ് എം എൽ എ പരിഹസിച്ചു.
