തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ പ്രതിഷേധവുമായി കെൽട്രോൺ ഓഫീസിൽ തള്ളിക്കയറാൻ ശ്രെമിച്ച ആർവൈഎഫ് പ്രവർത്തകർ അറസ്റ്റിലായി. മ്യൂസിയം പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. കെൽട്രോൺ എംഡിയുടെ ഓഫീസിലേക്ക് തളിക്കയറാനായിരുന്നു ശ്രമം നടന്നത്. സംഭവത്തിൽ അഞ്ച് പ്രവർത്തകർ അറസ്റ്റിലായി.
ഓഫീസ് കോംമ്പൗണ്ടിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പൊലീസും സെക്യൂരിറ്റിയും ശ്രദ്ധിച്ചിരുന്നില്ല. എംഡിയുടെ ഓഫീസിന് മുന്നിലേക്ക് എത്തുന്നതിനിടെയാണ് പ്രവർത്തകരെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇവരെ ബലപ്രയോഗത്തിലൂടെ മാറ്റുകയായിരുന്നു.
