കാപ്പി ധാരാളം കുടിച്ചോളു, വൃക്ക ഒന്ന് സ്ട്രോങ്ങ് ആകട്ടെ, പഠന റിപ്പോർട്ട്

ഇന്ത്യക്കാരുടെ ഇഷ്ട പാനീയമാണ് കാപ്പി. എന്നാൽ ഇവ ധാരളമായി ഉപയോ​ഗിക്കുന്നത് രോ​ഗ ബാധയ്ക്ക് കാരണമാകുമെന്ന വാർത്തകൾ പുറത്ത് വന്നതോടെ ഏറെ ആശങ്കയിലായിരുന്നു കാപ്പി പ്രേമികൾ. എന്നാൽ ഇത്തരക്കാർക്ക് സന്തോഷിക്കാനുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

പ്രതിദിനം 2-3 കപ്പ് കാപ്പി കുടിക്കുന്നത് വൃക്ക തകരാറിനുള്ള സാധ്യത 23% കുറയ്ക്കുമെന്ന് പുതിയ പഠനം. കിഡ്‌നി ഇന്റർനാഷണൽ റിപ്പോർട്ടിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ‘കാപ്പി കുടിക്കുന്നത് അക്യൂട്ട് കിഡ്‌നി ക്ഷതത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനത്തിൽ കണ്ടെത്തി. പ്രതിദിനം 2-3 കപ്പ് കാപ്പി കുടിക്കുന്നത് ​ഗുണം ചെയ്യും…’- ബിഎൽകെ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ നെഫ്രോളജി ആൻഡ് റീനൽ ട്രാൻസ്‌പ്ലാന്റേഷൻ വിഭാഗത്തിലെ സീനിയർ ഡയറക്ടറും എച്ച്ഒഡിയുമായ ഡോ സുനിൽ പ്രകാശ് ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

കാപ്പിയിൽ കഫീൻ, ഡിറ്റർപെൻസ്, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും. കാപ്പിയിലെ മറ്റ് സംയുക്തങ്ങളായ ക്ലോറോജെനിക് ആസിഡ്, ട്രൈഗോനെലിൻ എന്നിവ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കുന്നവയാണ്.

Leave a Reply

Your email address will not be published. Required fields are marked *