കലാഭവന്‍ മണിയുടെ ഓര്‍മ്മ പുതുക്കി ‘മണിയോര്‍മ്മകള്‍’ നിര്‍മ്മിച്ച് ശിഷ്യന് അജില്‍ മണിമുത്ത്. കലാഭവന്‍ മണിയുടെ ഓര്‍മ്മ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രി ടി.ആര്.അനില്‍ ‘മണിയോര്‍മ്മകള്‍’ പ്രകാശനം ചെയ്യുകയായിരുന്നു. ഗുരുവിനെപറ്റി എഴുതിയ വരികള്‍ മണിയുടെ ആരാധകര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഉണ്ടായത്. ആര് വി എം ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്. വിജയന് മുരുക്കുംപുഴ നിര്‍മ്മിച്ച മണിയോര്‍മ്മകള്‍ ചലച്ചിത്രസംവിധായകന്‍ എന്‍.എന്‍ ബൈജു സംവിധാനം ചെയ്തു.
