കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ; അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് ചോദ്യം ചെയ്യും.

സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് തിങ്കളാഴ്ച് ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ അര്‍ജുന്‍ ആയങ്കിയ്ക് നോട്ടിസ് നല്‍കി. ഇതിനിടെ അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കണ്ടെത്താനുള്ള ശ്രമവും കസ്റ്റംസ് ഊര്‍ജിതമാക്കി.

ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ട് അര്‍ജുന് കസ്റ്റംസ് നോട്ടിസ് അയച്ചിരുന്നു. ഇതിന് അര്‍ജുന്‍ ആയങ്കി ഉത്തരം നല്‍കിയിട്ടില്ല. അതേസമയം, മുഖ്യപ്രതി മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഇന്ന് അപേക്ഷ നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *