ന്യൂഡൽഹി: ഗതാഗത നിയമങ്ങൾ കർശനമാക്കാൻ പുതിയ പദ്ധതിയുമായി റോഡ് ഗതാഗത മന്ത്രാലയം. പാർക്കിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നിടങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഉഗ്രൻ പണിയുമായാണ് മന്ത്രാലയം എത്തിയിരിക്കുന്നത്.
നിയമം തെറ്റിക്കുന്നവരെ പൗരന്മാരെ ഉപയോഗിച്ച് നേരിടാനാണ് ഗതാഗത മന്ത്രാലയം ഒരുങ്ങുന്നത്. നിയമം തെറ്റിച്ച് പാർക്ക് ചെയ്‌തിരിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ക്ലിക്ക് ചെയ്‌ത് അയയ്‌ക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകാൻ ആലോചിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. നിയമം ലംഘിക്കുന്നവർക്ക് 1000 രൂപ പിഴയും ഫോട്ടോ അയക്കുന്നയാൾക്ക് 500 രൂപ പ്രതിഫലവും ലഭിക്കും. ഈ നിയമം പാർക്കിംഗ് പ്രശ്‌നം പരിഹരിക്കാൻ സഹായിക്കുമെന്ന് ഗഡ്‌കരി പറഞ്ഞു.
