ഇടുക്കി ഡാം ഉടന്‍ തുറക്കും.10.55 ന് സൈറണ്‍ മുഴക്കി.ചരിത്രത്തില്‍ അഞ്ചാംതവണയാണ് ഡാം തുറക്കാന്‍ പോകുന്നത്. ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാകും ഉയര്‍ത്തുക. താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.
