മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗള. ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തില്‍ ് ഒപ്പുവെച്ചത്.
മുംബൈ ആര്‍തര്‍ റോഡ് ജയിലിലേക്ക് ആര്യന്റെ ജാമ്യ രേഖകള്‍ എത്താന്‍ ഈ നടപടിക്രമം പൂര്‍ത്തീകരിക്കണമായിരുന്നു. കുട്ടി ഇനി വീട്ടിലെത്തുമെന്നും, ഇത് വലിയ ആശ്വാസമാണെന്നും ജൂഹി ചൗള മാധ്യമങ്ങളോട് പ്രതികരിച്ചു.
ആര്യന് ഖാന്റെ കുടുംബസുഹൃത്താണ് ബോളിവുഡ് താരം ജൂഹി ചൗള. ഷാറുഖ് ഖാനുമൊത്ത് നിരവധി ചിത്രങ്ങളില്‍ ജൂഹി ചൗള അഭിനയിച്ചിട്ടുണ്ട്.
അതേസമയം, ആര്യന് ഖാന് ഇന്ന് ജയില്‍മോചിതനാകില്ല. ഇന്ന് രാത്രി കൂടി ആര്യന് ജയിലില്‍ തുടരും. ജാമ്യ ഉത്തരവ് ജയിലില്‍ എത്തേണ്ട സമയം കഴിഞ്ഞതിനാലാണ് നടപടി. നാളെ രാവിലെ 6 മണിക്ക് മാത്രമേ ഇനി ജാമ്യ ഉത്തരവ് ജയില്‍ അധികൃതര്‍ സ്വീകരിക്കൂ. നാളെ രാവിലെ എട്ട് മണിയോടെ ആര്യന് പുറത്തിറങ്ങും.
