പനാജി: ഗോവയിൽ പാർട്ടിയിൽ നിന്ന് വിട്ട് പോയ എം എൽ എ മാരെ അയോഗ്യരാക്കാൻ കോൺഗ്രസ് സ്പീക്കര്‍ക്ക് നോട്ടീസ് നൽകി.
ദിഗംബർ കാമത്തിനെയും മൈക്കിൾ ലോബോയെയും അയോഗ്യരാക്കാനാണ് നോട്ടീസ് നൽകിയത്. ഭാവി നീക്കങ്ങൾ തീരുമാനിക്കാൻ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകീട്ട് ചേരും.
തങ്ങളുടെ 11 എം.എല്‍.എമാരില്‍ രണ്ടു പേരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. മൈക്കിൾ ലോബോ പ്രതിപക്ഷ നേതാവാണ്. ദിഗംബർ കാമത്താകട്ടെ മുന്‍ മുഖ്യമന്ത്രിയും. നേരത്തെ മൈക്കിൾ ലോബോയെ പ്രതിപക്ഷ കക്ഷി നേതൃസ്ഥാനത്ത് നിന്ന് നീക്കം ചെയ്തുകൊണ്ടുള്ള കത്ത് കോൺഗ്രസ് സ്പീക്കർക്ക് നൽകിയിരുന്നു.
