ഹാട്രിക്കിന്റെ നിറവിൽ മമത ബാനർജി

മമതയുടെ സത്യപ്രതിജ്ഞ ഇന്ന്

തൃണമൂൽ കോൺഗ്രസ് അത്യക്ഷ മമത ബാനർജി ഇന്ന് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും .2016ല്‍ ഭരണം നിലനിറുത്തിയ മമത ഇക്കുറി ബിജെപിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് ഹാട്രിക് തികയ്ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മമതയുടെ പാർട്ടി വൻ വിജയമാണ് കരസ്ഥമാക്കിയത് .
ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ മമത ബാനര്‍ജിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മമത മന്ത്രിസഭയിലെ മന്ത്രിമാര്‍ ആരോക്കെ എന്നകാര്യത്തില്‍ ഇതുവരെയും പ്രഖ്യാപനം ഉണ്ടായിട്ടില്ല. മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ മാത്രമേ നടക്കൂ എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *