സുരേഷ് ഗോപി എന്ന വ്യക്തിയെ അല്ല,ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായ ഒരു വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യണം,അത് മര്യാദയാണ്; ഗണേഷ് കുമാര്‍

തിരുവനന്തപുരം: . സുരേഷ് ഗോപി എന്ന വ്യക്തിയെ അല്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായ ഒരു വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യണം. സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എം.പിയെ പിന്തുണച്ച് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. പാര്‍ലമെന്റ് അംഗത്തെ പോലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യണം അത് മര്യാദയാണ്. പ്രോട്ടോക്കോള്‍ വിഷയമൊക്കെ വാദപ്രതിവാദത്തിനു വേണ്ടി ഉന്നയിക്കുന്നതാണ്. സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചല്ല വാങ്ങേണ്ടത്. എംപിയാണെന്ന് അറിയാവുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ബഹുമാനിക്കണം.

പഴയ മന്ത്രിയാണെങ്കില്‍ പോലും അവരെ ബഹുമാനിക്കണം. അവര്‍ ഏത് പാര്‍ട്ടിക്കാരനോ ആകട്ടെ. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, എ.കെ.ആന്റണി, വി.എം.സുധീരന്‍ ഇവരൊക്കെ മുതിര്‍ന്ന നേതാക്കളാണ്. അവര്‍ക്ക് ഇപ്പോള്‍ പദവി ഉണ്ടോ എന്നത് നോക്കേണ്ട കാര്യമില്ല. അവരെ ബഹുമാനിക്കുന്നത് കൊണ്ട് യാതൊരു വിഷയവുമില്ല. അത്തരം ഈഗോ ഉദ്യോഗസ്ഥര്‍ മനസില്‍ കൊണ്ടു നടക്കരുത്. പദവിയില്ലെങ്കില്‍ പ്രായത്തിന്റെ പേരിലാണെങ്കിലും ബഹുമാനിക്കണം.

സുരേഷ് ഗോപി പാര്‍ലമെന്റ് അംഗമാണ്. ആ പദവിയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ മാനിക്കണം. കൊടിക്കുന്നില്‍ സുരേഷ് എന്റെ നാട്ടിലെ എംപിയാണ്. അദ്ദേഹത്തെ പോലീസുകാര്‍ സല്യൂട്ട് ചെയ്യണ്ടേ, ചെയ്യണമല്ലോ. അദ്ദേഹത്തെ ഞാനും ബഹുമാനിക്കുന്നുണ്ട്. അദ്ദേഹം വേദിയിലേക്ക് വരുമ്പോള്‍ ഞാന്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ട്. ഒരാളെ ബഹുമാനിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കാനില്ല. എന്റെ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്റുമാരേയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരേയുമെല്ലാം ഞാന്‍ മാനിക്കുന്നുണ്ട്’ ഗണേഷ്‌കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *