സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ വേണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ വേണമെന്ന് രമേശ് ചെന്നിത്തല. അദ്ദേഹവുമായി ചര്‍ച്ച നടത്തും. ആരുമായും കൂടിയാലോചന നടത്തുന്നില്ലെന്ന പരാതിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വി എം സുധീരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്കിയിരുന്നു. എ ഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ സുധീരനുമായി ആശയവിനിമയം നടത്തും. താരീഖ് അന്‍വര്‍ തലസ്ഥാനത്ത് എത്തിയതോടെ പുന:സംഘടന ചര്‍ച്ചകളും സജീവമായി.

കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധികള്‍ക്ക് പിന്നില്‍ സുധാകരന്റെ നിലപാടുകളാണെന്ന് വിമര്‍ശനം നിലനില്‍ക്കെയാണ് മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി മാറി നില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *