തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി കെ എസ് ഇബി. വൈകുന്നേരം ആറ് മണി മുതല്‍ പത്ത് മണിവരെയുള്ള സമയങ്ങളിലാണ് അധിക ഉപയോഗം നടക്കുന്നത്. അതില്‍ നിയന്ത്രണം ഉണ്ടാവണം. അല്ലാത്തപക്ഷം ലോഡ്‌ഷെഡ്ഡിങ്ങിലേക്കോ, പവര്‍കട്ടിലേക്കോ പോവേണ്ട സാധ്യത ഉണ്ടാകുമെന്ന് കെ എസ് ഇബി അറിയിച്ചു.
പുറത്ത്‌നിന്നുള്ള വൈദ്യുതിയില്‍ ഇന്ന് മാത്രം 200 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. ജാജര്‍ വൈദ്യുത നിലയിത്തില്‍നിന്നാണ് കുറവ് രേഖപെടുത്തിയിരിക്കുന്നത്.കല്‍ക്കരിക്ഷാമം മൂലം ഇവിടെ ഉത്പാദനത്തില്‍ കുറവ് വന്നതാണ് കാരണം. ഇതേതുടര്‍ന്ന് കെ എസ് ഇബി ചെയര്‍മാന്‍ അടക്കമുള്ളവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.
വൈകിട്ട് ആറ് മണി മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഈ നാല് മണിക്കൂറില്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചത്.
