തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് ഇനി മുതല്‍ ബാറുകളുടെയും ബിയര്‍, വൈന്‍ പാര്‍ലറുകളുടെയും പ്രവര്‍ത്തന സമയം. നിലവില്‍ 11 മുതല്‍ ഏഴു മണി വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. അതേസമയം, മദ്യ വിതരണം പാഴ്സലായി മാത്രമേ ഉണ്ടാകൂ.
