സംസ്ഥാനത്ത് 118.5 മെഗാവാട്ട് ശേഷിയില്‍ 11 ജലവൈദ്യുത പദ്ധതി ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 118.5 മെഗാവാട്ട് ശേഷിയില്‍ 11 ജലവൈദ്യുത പദ്ധതി ആരംഭിക്കും.മാങ്കുളം, അപ്പര്‍ ചെങ്കുളം, കീരിത്തോട് , ചെമ്പുകടവ് , വളാംതോട് , മാര്‍മ്മല, ചാത്തന്‍കോട്ട് നട , വെസ്റ്റേണ്‍ കല്ലാര്‍ , പശുക്കടവ് , ലാഡ്രം ,പീച്ചാട് എന്നീ പദ്ധതികളാണ് പുതുതായി നടപ്പാക്കുന്നത്.

നിര്‍മാണം പുരോഗമിക്കുന്ന നാല് ജലവൈദ്യുത പദ്ധതി മാര്‍ച്ചിനകം യാഥാര്‍ഥ്യമാകും. വൈദ്യുതിമന്ത്രിയുടെ നേതൃത്വത്തില്‍ ഇതരവകുപ്പുകളിലെ മന്ത്രിമാരുമായി ചര്‍ച്ച നടത്തി സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ളവ വേഗത്തിലാക്കാന്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *