മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അനുശോചനം അറിയിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്നു ഹൈദരലി തങ്ങൾ എന്നും രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും സൗഹാർദ്ദപരമായി ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം കേരള പൊതു മണ്ഡലത്തിൽ നഷ്ടമാണെന്നും വി മുരളീധരൻ പറഞ്ഞു. കുടുംബത്തെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കു ചേർന്നതായും മന്ത്രി അറിയിച്ചു.
