റോയി മാത്യു നന്മ നിറഞ്ഞ പൊതുപ്രവർത്തകൻ: മാണി സി കാപ്പൻ

പാലാ: നന്മ നിറഞ്ഞ പൊതുപ്രവർത്തകനായിരുന്നു അന്തരിച്ച റോയി മാത്യു എലിപ്പുലിക്കാട്ടെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഇൻഡ്യൻ കോഫി ഹൗസ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോയി എലിപ്പുലിക്കാട്ട് അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിത്വമായിരുന്നു റോയിടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജോസി ജെ വയലിൽ അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ ജോസഫ് വാഴയ്ക്കൻ, അഡ്വ ടോമി കല്ലാനി, നാട്ടകം സുരേഷ്, ആർ പ്രേംജി, ഡോ സിന്ധുമോൾ ജേക്കബ്, ബൈജു പുതിയിടത്തുചാലിൽ, സജി മഞ്ഞക്കടമ്പിൽ, അഡ്വ വി റ്റി തോമസ്, അഡ്വ ബിജു പുന്നത്താനം, ബെന്നി മൈലാടൂർ, പീറ്റർ പന്തലാനി, സോജൻ തറപ്പേൽ, സുമിത്ത് ജോർജ്, പയസ് ചൊവ്വാറ്റുകുന്നേൽ, ജോൺസൺ കൊല്ലപ്പള്ളി, ജയകുമാർ കൊല്ലംപറമ്പിൽ, സണ്ണി പനയ്ക്കച്ചാലിൽ, ഗിൽബി നെച്ചിക്കാട്ട് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *