തൃശ്ശൂര്‍: റാങ്ക് ഹോള്‍ഡര്‍മാര്‍ സെക്രട്ടറിയോറ്റില്‍ നടത്തിയ സമരം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അന്ന് സമരവേദിയില്‍ പൊട്ടിക്കരഞ്ഞ ഡെന്‍സിയെത്തേടി ഒടുവില്‍ നിയമന ഉത്തരവെത്തി. ലാസ്റ്റ് ഗ്രേഡ് സര്‍വന്റായിട്ടുള്ള നിയമന ഉത്തരവാണ് ലഭിച്ചത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തിനിടെ കൂട്ടുകാരിയെ കെട്ടിപ്പിടിച്ചു കരഞ്ഞ ടി.ഡി. ഡെന്‍സിയുടെ ദൃശ്യം മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. സമരത്തിന് നേതൃത്വം നല്‍കിയ ലയയ്‌ക്കൊപ്പമുള്ള ചിത്രമാണ് ശ്രദ്ധേയമായത്.
റാങ്ക് ലിസ്റ്റില്‍ 497-ാം സ്ഥാനത്തുണ്ടായിരുന്ന ഡെന്‍സിക്ക് ചൊവ്വാഴ്ചയാണ് നിയമന ഉത്തരവ് ലഭിച്ചത്. നാലുമാസം ഗര്‍ഭിണിയായതുകൊണ്ട് പ്രത്യേക അപേക്ഷപ്രകാരം ഏറ്റവും അടുത്തുള്ള തലപ്പിള്ളി താലൂക്കിലാണ് നിയമനം ലഭിച്ചത്. അടുത്തുള്ള സ്ഥലത്തേയ്ക്ക് നിയമനം ലഭിക്കുവാന്‍ സമരസമിതിയുടെ സഹായം ലഭിച്ചുവെന്ന് ഡെന്‍സി പറയുന്നു.
