റഷ്യയിലെ സര്‍വ്വകലാശാലയില്‍ വെടിവെപ്പ്; എട്ടുപേര്‍ കൊല്ലപ്പെട്ടു

റഷ്യ: റഷ്യയിലെ പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവെയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. തോക്കുധാരിയായ യുവാവ് സര്‍വകലാശാലയ്ക്കുള്ളില്‍ കയറി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത

അതിനിടെ ആക്രമി 18കാരനായ ഒരു വിദ്യാര്‍ത്ഥിയാണെന്ന് പോലീസ് കണ്ടെത്തി. വെടിവെയ്പ്പിന് മുമ്പായി ഇയാള്‍ റൈഫിള്‍ കയ്യിലേന്തി നില്‍ക്കുന്ന ചിത്രം സമൂഹ്യമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. സര്‍വകലാശാലയുടെ ഒന്നാം നിലയില്‍ കയറിയ ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പലരും ജനാലകള്‍ വഴി പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ചിലര്‍ മറ്റ് ക്ലാസ് മുറികളിലേക്ക് കടന്ന് വാതില്‍ കുറ്റിയിട്ടു. ആക്രമണത്തില്‍ വെടിയേറ്റിട്ടും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് ഇടയിലുമായാണ് പല വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുള്ളത്.

അതിനിടെ വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. റഷ്യയില്‍ നാല് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. അതേസമയം സര്‍വകലാശാലയില്‍ നടന്ന വെടിവെയ്പ്പില്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി. സര്‍വകലാശാലയിലെ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്നും എംബസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *