രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അവസാനഘട്ടത്തിലെന്ന് സൂചനകള്‍. പ്രതിദിന കേസുകള്‍ 80,000 ത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 83,876 പുതിയ കേസുകള്‍. ചികിത്സയില്‍ ഉള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി.
രാജ്യത്ത് കോവിഡ് പ്രതിരോധ മരുന്ന് വിതരണം 170 കോടി ഡോസ് പിന്നിട്ടു. കര്‍ണാടകയില്‍ 6,151 കേസുകളും, തമിഴ്നാട്ടില്‍ 5,104 കേസുകളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തിനാല് ദിവസത്തിനിടയില്‍ ഏറ്റവും കുറഞ്ഞ കണക്കാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
