മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അഴിമതി അസാധാരണ കൊള്ളായാണെന്നും മുഖ്യമന്ത്രിക്ക് കൊള്ളയില്‍ പങ്കുണ്ടെന്നും ഗുണമില്ലാത്ത പിപിഇ കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയിട്ട് ന്യായീകരിക്കുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
