ഹരിപ്പാട്: കേരളത്തിന്റെ മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിച്ചെങ്കിലും നടന്നില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴും ആഗ്രഹം പോയിട്ടില്ല, അതിനായി ശ്രമം തുടരുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഹരിപ്പാട് താജുല്‍ ഉലമ എജ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന മെറിറ്റ് അവാര്‍ഡ് സമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യം തുറന്നുപറഞ്ഞത്.
‘കേരളത്തിന്റെ മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിച്ചൊരാളാണ് ഞാന്‍. ആയില്ല, എന്നതുകൊണ്ട് ഞാന്‍ ഈ പരിപാടി നിര്‍ത്തിയില്ല, ഞാന്‍ തുടരുകയാണ്. അവസാനം വരെ പൊരുതിക്കൊണ്ടിരിക്കും. ഒരു ദിവസം ഞാന്‍ അത് നേടുമെന്നതാണ് എന്റെ നിശ്ചയദാര്‍ഢ്യം. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ട് ഇത് അവസാനിപ്പിക്കില്ല’. ചെന്നിത്തല പറഞ്ഞു.
