ബംഗ്ലാദേശ് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : ബംഗ്ലാദേശ് സന്ദർശനത്തിനായുള്ള പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി. ഈ മാസം 26, 27 തിയതികളിൽ അദ്ദേഹം ബംഗ്ലാദേശ് സന്ദർശിക്കും. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയും, ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് നരേന്ദ്ര മോദിയ്ക്ക് സന്ദർശനത്തിനായി ക്ഷണം ലഭിച്ചത്. ഈ ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി മാർച്ച് 26, 27 തിയതികളിൽ ബംഗ്ലാദേശ് സന്ദർശിക്കുമെന്ന് ഷെയ്ഖ് ഹസീനയെ അറിയിക്കുകയായിരുന്നു. പിന്നീട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡോ. എ.കെ അബ്ദുൾ മോമെനും ടെലിഫോണിൽ നരേന്ദ്ര മോദിയുമായി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *