ന്യൂഡല്‍ഹി: തുടര്‍ച്ചയായാ പരാജയങ്ങള്‍ കോമയിലാക്കിയ കോണ്‍ഗ്രസ് ബിജെപിക്കെതിരെ നുണപ്രചാരണം നടത്തുകയാണ്.കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ബി.ജെ.പിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മറുപടി പറയുകയായിരുന്നു മോദി. കേന്ദ്ര സര്‍ക്കാരിനെ ഏതുവ്‌ധേയനെയും കുറ്റക്കാരാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ബി.ജെ.പിയാണ് അധികാരത്തില്‍ എന്ന സത്യം മനസ്സിലാക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും അസമിലും ബംഗാളിലും കേരളത്തിലും തോറ്റിട്ടും കോണ്‍ഗ്രസ് ‘കോമ’യില്‍ നിന്ന് പുറത്തുകടന്നിട്ടില്ലെന്നും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
60 വര്‍ഷം രാജ്യം ഭരിച്ചതിന്റെ അധികാരബോധമാണ് കോണ്‍ഗ്രസിന്. അധികാരത്തിന് അര്‍ഹതയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ധാരണ. അതാണ് പ്രതിപക്ഷത്തിന്റെ ജോലികളില്‍ നിന്ന് അവരെ പിന്‍തിരിപ്പിക്കുന്നത്. ജനങ്ങള്‍ നമ്മളെ അധികാരത്തിലേറ്റിയ സത്യം അവര്‍ തിരിച്ചറിയുന്നില്ല. പ്രതിപക്ഷമെന്ന നിലയില്‍ ജനക്ഷേമ കാര്യങ്ങളിലാണ് കോണ്‍ഗ്രസ് ശ്രദ്ധിക്കേണ്ടത്.
മഹാമാരിയില്‍ ആരും പട്ടിണികിടക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ 20 ശതമാനം കോവിഡ് മുന്‍നിരപ്പോരാളികള്‍ക്ക് ഇതുവരെ വാക്സിന്‍ ലഭിച്ചില്ലെന്നത് ദൗര്‍ഭാഗ്യകരമാണെന്നും മോദി പറഞ്ഞു.
