തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് പ്രതിപക്ഷം ഇന്നും നിയമസഭയില്‍ ഉന്നയിക്കും. വിചാരണ നേരിടാനൊരുങ്ങുന്ന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മന്ത്രി ഇന്നും നിയമസഭയില്‍ എത്തില്ല. മൂന്ന് ദിവസത്തെ അവധിയിലാണ് മന്ത്രിയെന്നാണ് വിവരം.
ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ സഭ ബഹിഷ്കരിച്ചിരുന്നു. മന്ത്രിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ രാജി ആവശ്യം തള്ളിയ മുഖ്യമന്ത്രി അംഗങ്ങളുടെ അവകാശ സംരക്ഷണത്തിനാണ് കോടതിയെ സമീപിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു.
മന്ത്രി ശിവന്‍കുട്ടി രാജിവെക്കുക, ക്രിമിനലുകള്‍ക്ക് വേണ്ടി പൊതുഖജനാവ് ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചിരുന്നു
