നഷ്ടപരിഹാരം ലഭ്യമാക്കണം: മാണി സി കാപ്പൻ

തലനാട്: തലനാട് പഞ്ചായത്തിലെ ചാമപ്പാറയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ നാശനഷ്ടം സംഭവിച്ചവർക്കു നഷ്ടപരിഹാരം അനുവദിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക സാധ്യതാ മേഖലകളിൽ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലപ്പള്ളിയിൽ തോട് നവീകരിച്ച് വെള്ളപ്പൊക്കം നിയന്ത്രിച്ച മാതൃകയിൽ വിവിധ കേന്ദ്രങ്ങളിൽ നടപടി സ്വീകരിക്കണമെന്നും എം എൽ എ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *