തിങ്കളാഴ്ച്ചത്തെ ഹര്‍ത്താലിനെതിരായ ഹര്‍ജി; താത്പര്യമുള്ളവര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: തിങ്കളാഴ്ച്ചത്തെ ഹര്‍ത്താലിനെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ത്താലില്‍ പങ്കെടുക്കാത്തവര്‍ക്ക് സംരക്ഷണമൊരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അനിഷ്ട സംഭങ്ങള്‍ ഉണ്ടാകുന്നില്ലായെന്ന് ഉറപ്പു വരുത്തുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ഹര്‍ത്താല്‍ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളി. ഹര്‍ത്താലിനെതിരെ കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേരളത്തില്‍ സെപ്റ്റംബര്‍ 27നാണ് ഹര്‍ത്താല്‍. ഭാരത് ബന്ദ് ദിനമായ 27ന കേരളത്തില്‍ ഹര്‍ത്താലായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന – കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഹര്‍ത്താലിനോട് സഹകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *