ടെലികോം, വാഹനനിര്‍മ്മാണ മേഖലകളില്‍ പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ചു കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം, വാഹനനിര്‍മ്മാണ മേഖലകളില്‍ പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ചു കേന്ദ്ര സര്‍ക്കാര്‍. പുതിയ തീരുമാന പ്രകാരം മുന്‍കൂര്‍ അനുമതിയില്ലാതെ 100 ശതമാനം വിദേശ നിക്ഷേപത്തിനുളള അനുമതിയാണ് ടെലികോം മേഖലയില്‍ സര്‍ക്കാര്‍ ് പ്രഖ്യാപിച്ചത്.

ഇതിന് പുറമേ എജിആര്‍ ഉള്‍പ്പടെ ടെലികോം കമ്പനികളുടെ എല്ലാ വിധ കുടിശികയ്ക്കും നാല് വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചതായും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളെ അറിയിച്ചു. ഇതോടൊപ്പം തന്നെ വാഹന നിര്‍മ്മാണ മേഖലയ്ക്കും ഡ്രോണ്‍ വ്യവസായത്തിനും സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിച്ചു.

നിലവില്‍ 25,938 കോടിയാണ് വാഹന നിര്‍മ്മാണ മേഖലയ്ക്ക് നല്‍കുക. ഡ്രോണ്‍ വ്യവസായത്തിന് 120 കോടിയും ചേര്‍ത്ത് ആകെ 26,538 കോടിയാകും അനുവദിക്കുകയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് നിലവിലുണ്ടായിരുന്ന നടപടികളും കേന്ദ്രസര്‍ക്കാര്‍ ലളിതമാക്കി. വിവിധ തലങ്ങളിലെ അനുമതിയ്ക്ക് പകരം സ്വയം സാക്ഷ്യപത്രം നല്‍കി കമ്പനികള്‍ക്ക് ടവറുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *