തിരുവനന്തപുരം: ഞായറാഴ്ച കൃസ്ത്യന്‍ ദേവാലയങ്ങളില്‍ പ്രാര്‍ഥനക്ക് അനുമതിയില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
വാരാന്ത്യ ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാലും കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതുമാണ് കാരണം.
കൃസ്ത്യന്‍ സംഘടനകള്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടി.പി.ആര്‍ കുറയാത്ത പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കേണ്ടതില്ലെന്നാണ് അവോകനയോഗത്തില്‍ തീരുമാനം. വാരാന്ത്യ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് അവലോകന യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസം ഇതിന് അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു.
എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ പള്ളികളില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ടുതന്നെ ഞായറാഴ്ച പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്ന് െ്രെകസ്തവ സഭകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് സര്‍ക്കാര്‍ തള്ളിയത്.
ചൊവ്വാഴ്ച നടക്കുന്ന അടുത്ത അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം ആലോചിക്കും. ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയും നിലവില്‍ പരിഗണിക്കുന്നില്ല.
നിലവില്‍ 15 പേര്‍ക്കാണ് ആരാധനാലയങ്ങളില്‍ ഒരേസമയം പ്രവേശനം അനുവദിച്ചിരുന്നത്. ടൂറിസം മേഖലയിലടക്കം തുറക്കാന്‍ അനുമതിയുണ്ടാകുമെന്നും മറ്റുമായിരുന്നു പ്രതീക്ഷ. ഇനിയും നിലവിലുള്ള ഇളവുകള്‍ തുടരും. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേര്‍ന്ന് ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കും.
