ജലനിരപ്പ് ഉയരുന്നു; മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി;പത്തനംതിട്ടയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകള്‍ 20 സെ.മി വീതമാണ് ഉയര്‍ത്തിയത്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അപ്പര്‍ കുട്ടനാട്ടിലും,പത്തനംതിട്ട ജില്ലയിലുമടക്കം കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. പമ്പാ നദിയില്‍ രണ്ട് മീറ്റര്‍ വരെയാണ് ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളത്.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ രണ്ട് ദിവസമായി കനത്ത മഴയാണ് തുടരുന്നത്. കഴിഞ്ഞ ദിവസവും മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 192 മീറ്ററിലേക്കാണ് അണക്കെട്ടില്‍ ജലനിരപ്പ് എത്തിയിരിക്കുന്നത്. പമ്പ,കക്കി അണക്കെട്ടുകളില്‍ കാര്യമായ രീതിയില്‍ ജലനിരപ്പ് ഉയരാത്തതും ആശ്വാസമായിട്ടുണ്ട്.

അതേസമയം ഗുലാബ് ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് തെക്കന്‍ കേരളത്തില്‍ കനത്ത മഴയാണ് തുടരുന്നത്. അതേസമയം ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *