തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഉമ്മന്‍ ചാണ്ടിയുടെ പിന്നില്‍ ഒളിക്കരുതെന്നും തീ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തംകുത്തി ആളിക്കത്തിക്കരുതെന്നുമാണ് വിമര്‍ശനം. തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്നും പാര്‍ട്ടിയില്‍ പകയുടെ കാര്യമില്ല, പാര്‍ട്ടി ക്ഷീണത്തിലായ നിലവിലെ സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തില്‍ ആഴത്തില്‍ വേരുള്ള വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. കോട്ടയം ഡി.സി.സി ഓഫീസില്‍ നടത്തിയ പ്രസംഗത്തില്‍ ചെന്നിത്തലക്ക് ദുഃഖിക്കേണ്ടി വരും. ഉമ്മന്‍ചാണ്ടി അറിഞ്ഞാണ് ചെന്നിത്തല പ്രസംഗിച്ചതെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇപ്പോള്‍ പാര്‍ട്ടി ക്ഷീണത്തിലാണ്, അത് മനസിലാക്കി വേണം പ്രതികരണങ്ങള്‍. പുതിയ കെ.പി.സി.സി. നേതൃത്വത്തിന് തടസം കൂടാതെ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
