തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടായേക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നതുള്‍പ്പെടെ കൂടുതല്‍ ഇളവുകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. പട്ടണങ്ങളിലെ പല വന്‍കിട ഹോട്ടലുകളിലും ആളുകളെ ഇരുന്നു കഴിക്കാന്‍ അനുവദിക്കുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ഇതു പ്രാവര്‍ത്തികമായിട്ടില്ല. തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
സ്കൂളുകള്‍ തുറക്കാനുള്ള ആലോചനയും നടക്കുന്നു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ മ്യൂസിയങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്നു മുതല്‍ പൊതുജനങ്ങള്‍ക്കു തുറന്നുെകാടുക്കുമെന്നു മ്യൂസിയം മൃഗശാല ഡയറക്ടര്‍ അറിയിച്ചു. താമസിയാതെ മൃഗശാലകളും തുറന്നുപ്രവര്‍ത്തിക്കും. തിരുവനന്തപുരം മ്യൂസിയം പരിസരത്തു പ്രഭാത-സായഹ്ന നടത്തക്കാര്‍ക്കും പ്രവേശനം നല്‍കും.
സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചയും പ്രവര്‍ത്തിക്കാനുള്ള തീരുമാനമായിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒഴിവാക്കിയിരുന്ന പഞ്ചിങ് സംവിധാനം പുനരാരംഭിക്കും.
