സാഹസികത ഇഷട്പ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട വിനോദമാണ് സ്കൂബ ഡൈവിങ്. വെള്ളത്തിനടിയിൽ സ്വയം ശ്വസിക്കാനുള്ള ഉപകരണങ്ങൾ ഒക്കെയായി യാത്ര പോകുന്നതാണ് സ്കൂബ ഡൈവിങ്.സംഭവം രസകരമാണ്. കടലിനടിയിലെ എത്രമാത്രം കാഴ്ചകൾ സ്‌കൂബ ഡൈവിങ്ങിലൂടെ നമുക്ക് ആസ്വദിക്കാനാകും. ഇത് വിദേശികൾക്ക് മാത്രമേ ചെയ്യാനാകൂ എന്ന് വിചാരിച്ചു വിഷമിക്കണ്ട, കേരളത്തിലും ഉണ്ട് സ്‌കൂബ ഡൈവിങ്ങിനുള്ള ഇടങ്ങൾ.
കോവളത്തെത്തുന്ന സഞ്ചാരികള്‍ക്ക് സ്‌കൂബ ഡൈവിങ്ങിനും കടലിലെ സാഹസിക വിനോദങ്ങള്‍ക്കും അവസരമൊരുക്കുകയാണ് ഓഷ്യനട്ട് അഡ്വഞ്ചേഴ്‌സ്. സ്‌കൂബ ഡൈവിങ്ങിന് പുറമേ സ്‌നോര്‍ക്കലിങ്, ഫ്രീ ഡൈവിങ് തുടങ്ങിയവക്കും ഇവിടെ അവസരമുണ്ട്. യുവസംരംഭകരായ സജു
യോഹന്നാന്‍, സുമേഷ് എസ് ലാല്‍, ആകാശ് പി രത്‌നം എന്നിവര്‍ ചേര്‍ന്നാണ് ഓഷ്യനട്ട് അഡ്വഞ്ചേഴ്‌സ് ആരംഭിച്ചിരിക്കുന്നത്.
മാലദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, ആന്‍ഡമാന്‍, ലക്ഷദ്വീപ്, പോണ്ടിച്ചേരി, ഗോവ തുടങ്ങി പല രാജ്യങ്ങളിലേയും ഡൈവ് സെന്ററുകളുമായി ഓഷ്യനട്ട് അഡ്വഞ്ചേഴ്‌സിന് ബന്ധമുണ്ടെന്ന് മാനേജര്‍ സോനു പറയുന്നു. ഓരോ പ്രദേശത്തേയും കടലും കടലിലെ കാഴ്ചകളും വ്യത്യസ്തമായിരിക്കും. പല സ്ഥലങ്ങളിലും ഡൈവിങ് എക്‌സ്‌പ്ലൊറേഷന്‍ ചെയ്യാന്‍ ഡൈവര്‍മാര്‍ക്ക് താല്‍പര്യമുണ്ടാകും. ഇതു കണ്ടുകൊണ്ട് ഡൈവര്‍മാര്‍ക്കുവേണ്ടി ഡൈവ് ടൂറുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
