ന്യൂഡല്‍ഹി: യുഎസ് മരുന്നു നിര്‍മാതാക്കളായ നോവവാക്സിന്റെ കോവിഡ്-19 വാക്സിനായ നോവോവാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഏഴ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികളെ എന്റോള്‍ ചെയ്യാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് അനുമതി നല്കി സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്ഗനൈസേഷന്. വിശദമായ ആലോചനയ്ക്ക് ശേഷം, പ്രോട്ടോക്കോള്‍ അനുസരിച്ച് ഏഴ് മുതല്‍ 11 വയസ് വരെയുള്ള വിഭാഗങ്ങളിലെ കുട്ടികളെ ചേര്‍ക്കാന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തു,” ക്ലിനിക്കല്‍ പരീക്ഷണത്തെക്കുറിച്ച് സിഡിഎസ്സിഒയുടെ വിഷയ വിദഗ്ധ പാനല്‍ പറഞ്ഞു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനകം തന്നെ കോവിഡ്-19 വാക്സിന് കൊവോവാക്സിന്റെ പരീക്ഷണം നടത്തുന്നുണ്ട്. നോവവാക്സിന്റെ ഷോട്ടിന്റെ ആഭ്യന്തര നിര്‍മിത പതിപ്പായ ഈ വാക്സിന് 12-17 പ്രായ വിഭാഗത്തിലുള്ളവരിലാണ് പരീക്ഷിക്കുന്നത്. പരീക്ഷണത്തില്‍ പങ്കാളികളായ ആദ്യ 100 പേരുടെ സുരക്ഷാ ഡേറ്റ മരുന്നു കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
നോവവാക്സ് വാക്സിന് ഇതുവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. അടുത്ത വര്‍ഷം ജനുവരിയിലോ ഫെബ്രുവരിയിലോ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് കൊവോവാക്സ് നല്‍കുന്നതിന് അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ആദര് പൂനാവല്ല പറഞ്ഞിരുന്നു. കുട്ടികളുടെ കാര്യത്തില്‍ സൈഡസ് കാഡിലയുടെ ഡിഎന്‍എ കോവിഡ് വാക്സിന് മാത്രമാണ് അനുമതി ലഭിച്ചത്. 12-18 വയസ് വിഭാഗത്തിലുള്ളവരില്‍ അടിയന്തിര പയോഗത്തിനുള്ള അനുമതിയാണ് ഈ വാക്സിനു ലഭിച്ചത്.
