നടിയും മോഡലുമായ ഷഹനയുടെ മരണത്തിൽ ഓർമ്മക്കുറിപ്പുമായി നടൻ മുന്ന. ഷഹനയ്ക്കൊപ്പം അഭിനയിച്ച അനുഭവങ്ങളും ചിത്രങ്ങളും വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
ഇത് നമ്മൾ ഒരുമിച്ചുള്ള അവസാനത്തെ ചിത്രമായിരിക്കുമെന്ന് കരുതിയില്ലെന്നാണ് ഒരു ചിത്രത്തിനൊപ്പം മുന്ന കുറിച്ചിരിക്കുന്നത്. ചിത്രീകരണത്തിന്റെ അവസാന ദിവസം എടുത്ത ചിത്രമാണിത്. ഭാവിയുടെ വാഗ്ദാനമായിരുന്ന നടി. സത്യം വൈകാതെ പുറത്തുവരും. നീ ഞങ്ങളെ വിട്ടുപോയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. പറയാൻ വാക്കുകളില്ല. മുന്ന എഴുതി.
തങ്ങൾ ഇരുവരും ഒരുമിച്ചെടുത്ത ആദ്യ ചിത്രവും മുന്ന പോസ്റ്റ് ചെയ്തിട്ടുണ്ട്. നീ ഞങ്ങളെ വിട്ടുപോയെന്ന തിരിച്ചറിവ് ഞെട്ടലുണ്ടാക്കുന്നു. വാഗ്ദാനമായ നടി. ദുരന്തപര്യവസാനമായ അവസാനം. ഒരുപാട് നല്ല നിമിഷങ്ങളാണ് ഒരുമിച്ചഭിനയിച്ചപ്പോളുണ്ടായത്. കുടുംബത്തിനായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷഹനയ്ക്കൊപ്പമുള്ള ഒരു വീഡിയോയും മുന്ന പോസ്റ്റ് ചെയ്തിട്ടുണ്ട്.
