പാമ്പുകളെ പിടികൂടുന്നതില്‍ വൈദഗ്ധ്യമുള്ള വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ ലൈസന്‍സ് അനുവദിക്കാൻ വനംവകുപ്പ് തീരുമാനം. ആയിരക്കണക്കിന് പാമ്പുകളെ പിടികൂടിയ സുരേഷിന് വനം വകുപ്പ് ഇതു വരെ ലൈസന്‍സ് നല്‍കിയിരുന്നില്ല.
ഇന്നലെ നിയമസഭാ പെറ്റിഷന്‍സ് കമ്മിറ്റിയുടെ തെളിവെടുപ്പില്‍, വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ സന്നദ്ധനാണെന്ന് വാവ സുരേഷ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ലൈസന്‍സ് നല്കാന് വനംവകുപ്പ് തീരുമാനിച്ചത്.
