കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി വിഹിതത്തിലാണ് ധനമന്ത്രിയുടെ രൂക്ഷവിമർശനം. 2017ന് ശേഷം എജി അംഗീകരിച്ച കണക്ക് കേരളം നൽകിയില്ലെന്നാണ് ആരോപണം. കണക്കുകൾ സമർപ്പിക്കുന്നതിൽ കേരളം വീഴ്ച വരുത്തിയിട്ട് കേന്ദ്രത്തെ പഴിക്കുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ജിഎസ്ടി വിഹിതം കേന്ദ്രം വൈകിക്കുന്നില്ല. കണക്ക് ലഭിച്ചാൽ കുടിശിക അനുവദിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. എൻ.കെ പ്രേമചന്ദ്രൻ എംപി കേരളത്തിന്റെ ഇന്ധനസെസ് വിഷയം ലോക്സഭയിൽ ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം.
