നിങ്ങൾക്കറിയാമോ ഇന്ത്യയിൽ തന്നെ സ്വന്തമായി പോസ്റ്റ് ഓഫീസും പിൻകോഡുമുള്ള 2 രണ്ടുപേർ മാത്രമാണുള്ളത്. ഒന്ന് ഇന്ത്യൻ പ്രസിഡന്റ്, രണ്ടാമത്തെ ആരാണെന്ന് അറിയാമോ?എന്നാൽ അറിഞ്ഞോളു… സാക്ഷാൽ ശ്രീ ശബരിമല അയ്യപ്പൻ. വർഷത്തിൽ മൂന്നുമാസം മാത്രമാണ് അയ്യപ്പസ്വാമിയുടെ പിൻകോഡും തപാൽ ഓഫീസും സജീവമായിരിക്കുക. 689713 എന്നതാണ് അയ്യപ്പസ്വാമിയുടെ പിൻകോഡ്. ഉത്സവകാലം കഴിയുന്നതോടെ പിൻകോഡ് നിർജീവമാകും. ഈ ഓഫീസ് പ്രവർത്തിക്കുക മണ്ഡല മകരവിളക്ക് കാലത്ത് മാത്രമാണ്. നിരവധി പ്രത്യേകതകൾ ഈ തപാൽ ഓഫീസിന് പിന്നെയും ഉണ്ട്. പതിനെട്ടാം പടിയും അയ്യപ്പ വിഗ്രഹവും ഉൾപ്പെടുന്നതാണ് ഇവിടുത്തെ തപാൽ മുദ്ര. രാജ്യത്ത് മറ്റൊരുടത്തും തപാൽ വകുപ്പ് ഇത്തരം വേറിട്ട തപാൽ മുദ്രകൾ ഉപയോഗിക്കുന്നില്ല എന്നതാണ് ഒന്നാമത്തെ കാര്യം. ഈ മുദ്ര ചാർത്തിയ കത്തുകൾ വീടുകളിലേക്കും പ്രിയപ്പെട്ടവർക്കും അയക്കാൻ നിരവധി തീർത്ഥാടകരാണ് ദിവസവും സന്നിധാനം തപാൽ ഓഫീസിലേക്ക് വരുന്നത്. ഉത്സവകാലം കഴിഞ്ഞാൽ ഈ തപാൽ മുദ്ര പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. പിന്നെ അടുത്ത ഉത്സവകാലത്ത് മാത്രമാണ് ഈ മുദ്ര പുറത്തെടുക്കുക. കൈകാര്യം ചെയ്യുന്ന എഴുത്തുകളിലും ഉണ്ട് നിരവധി കൗതുകങ്ങൾ. നിത്യ ബ്രഹ്മചാരിയായ അയ്യപ്പസ്വാമിക്ക് നിത്യവും നിരവധി കത്തുകൾ ആണ് ഇവിടെ നിന്നും ലഭിക്കുന്നത്.ഉദ്ദിഷ്ടകാര്യ ലാഭത്തിനും, ആകുലതകൾ പങ്കുവെച്ചും,പ്രണയം പറഞ്ഞും ഉള്ള കത്തുകളാണ് ഇവ. ഉദ്ദിഷ്ടകാര്യങ്ങൾ നടത്തി തരണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള മണിയോഡറുകൾ,വീട്ടിലെ വിശേഷങ്ങളുടെ ആദ്യ ക്ഷണക്കത്തുകൾ,തുടങ്ങി ഒരു വർഷം വായിച്ചാൽ തീരാത്ത അത്രയും എഴുത്തുകൾ ആണ് അയ്യപ്പന്റെ പേരുവെച്ച് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഭക്തർ അയച്ചു കൊണ്ടിരിക്കുന്നത്. ഈ കത്തുകൾ എല്ലാം അയ്യപ്പന് മുന്നിൽ സമർപ്പിച്ച ശേഷം എക്സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറുകയാണ് ചെയ്യാറ്. മണിയോഡറുകളുടെ കാര്യവും അങ്ങനെ തന്നെയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് അധികം കത്തുകളും അയ്യപ്പസ്വാമിക്ക് വരുന്നത്. 1963ല്‍ സന്നിധാനം പോസ്റ്റ് ഓഫീസ് നിലവിൽ വന്നെങ്കിലും 1974 ലാണ് പതിനെട്ടാം പടിയും അയ്യപ്പ വിഗ്രഹം ഉൾപ്പെടുന്ന ലോഹ സീൽ പ്രാബല്യത്തിൽ വരുന്നത്. വിവിധ കമ്പനികളുടെ മൊബൈൽ ചാർജിങ്,മണിയോഡർ സംവിധാനം, ഇന്ത്യ പോസ്റ്റ് പെയ്മെന്റ് സംവിധാനം, പാഴ്സൽ സർവീസ്,തുടങ്ങി നിരവധി സേവനങ്ങളും സന്നിധാനം ഓഫീസിൽ നിന്നും ലഭ്യമാണ് പോസ്റ്റുമാസ്റ്റാറെ കൂടാതെ ഒരു പോസ്റ്റ് മാനും രണ്ട് മൾട്ടി ടാസ്കിംഗ് സ്റ്റാഫും സന്നിധാനം തപാൽ ഓഫീസിൽ ഉണ്ട്.
