തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം യുവതിയെ നടുറോട്ടിൽ വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധുവിനെയാണ് പങ്കാളിയായ രാകേഷ് വെട്ടിക്കൊലപെടുത്തിയത്. കൊലക്ക് ശേഷം രാകേഷ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. നാട്ടുകാർ യുവതിയെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്..
