തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഗവ.യു.പി.എസ് കുമാരപുരത്തിന് അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഫ്‌ലാഗ് ഓഫ് അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വ്വഹിച്ചു. 15.25 ലക്ഷം രൂപയാണ് ബസ് വാങ്ങുന്നതിനുവേണ്ടി ചെലവഴിച്ചത്.
വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ 6 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ജവഹര്‍ ബാലഭവനും ബാര്‍ട്ടണ്‍ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിനും എം.എല്‍.എ ഫണ്ടില്‍ നിന്നും ബസുകള്‍ അനുവദിച്ചിട്ടുണ്ട്. 5 ബസുകള്‍ സ്‌കൂളുകള്‍ക്ക് കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ളവ ഉടന്‍തന്നെ കൈമാറുമെന്ന് എം.എല്‍.എ അറിയിച്ചു.
മെഡിക്കല്‍ കോളേജ് കൌണ്‍സിലര്‍ ഡി.ആര്‍ അനില്‍ , ഹെഡ്മിസ്ട്രസ് സാഹിറ എ, തിരുവനന്തപുരം നോര്‍ത്ത് മുന്‍ എ.ഇ.ഒ ബീനാ റാണി, തിരുവനന്തപുരം നോര്‍ത്ത് ബി.പി.സി അനൂപ് ആര്‍, പി.ടി.എ പ്രസിഡന്റ് എ.കെ ജോണ്‍, എസ്.ഡി.സി ചെയര്‍മാന്‍ സുരേഷ് കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് സുരയ്യ എ എന്നിവര്‍ പങ്കെടുത്തു.
