കക്കുകളി നാടകത്തിനെതിരെ താമരശ്ശേരി രൂപത

കോഴിക്കോട്: വിവാദമായ കക്കുകളി നാടകത്തിനെതിരെ താമരശ്ശേരി രൂപതയുടെ പ്രതിഷേധം. കോഴിക്കോട് എടച്ചേരിയിൽ ഇന്ന് വൈകിട്ട് നാടകം പ്രദർശിപ്പിക്കുന്ന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് രൂപത അധികൃതർ പറഞ്ഞു .ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ നേതൃത്വം നൽകും.എടച്ചേരിയിൽ ബിമൽ സാംസ്കാരിക ഗ്രാമമാണ് ഇന്ന് നാടകം പ്രദർശിപ്പിക്കുന്നത്. താമരശ്ശേരി രൂപത നേരിട്ടാണ് ഈ പരിപാടി നടക്കുന്ന എടച്ചേരിയിലെ ബിമൽ കലാ​ഗ്രാമത്തിലേക്ക് മാർച്ച് നടത്താൻ പ്രഖ്യാപിച്ചിരിക്കുന്നത്.

സന്യാസിനി മഠങ്ങളെ പീഡന കേന്ദ്രങ്ങളായി ചിത്രീകരിക്കുന്നു എന്ന പേരിൽ ക്രൈസ്തവസഭകൾ കക്കുകളി നാടകത്തിനെതിരെ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. വൈകിട്ട് ആറ് മണിക്കാണ് ഈ നാടകം അവതരിപ്പിക്കുന്നത്. അവിടെ വിശ്വാസ സമൂഹത്തെ ചേർത്തു നിർത്തി പ്രതിഷേധ ജാഥ നയിക്കുമെന്നാണ് തലശ്ശേരി രൂപത അറിയിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ കക്കുകളി നാടകം അവതരിപ്പിച്ചപ്പോൾ വിവിധ തരത്തിൽ പ്രതിഷേധം അരങ്ങേറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *