ആരോഗ്യവകുപ്പ് ജീവനക്കാർ സൂക്ഷിക്കുക; സോഷ്യൽ മീഡിയയിൽ വിലക്ക് വരുന്നു

ആരോഗ്യ വകുപ്പ് ജീവനക്കാർ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. അല്ലെങ്കിൽ ഇനി പണി കിട്ടും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിനും ചാനല്‍ തുടങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പെരുമാറ്റ…

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ സംസ്ഥാനം പ്രതിഷേധ റാലി നടത്തും; മുഖ്യമന്ത്രി

കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം പ്രതിഷേധ റാലി നടത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും അഭിസംബോധന ചെയ്യുക. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഎഎക്കെതിരായ ബഹുജന റാലികൾ സംഘടിപ്പിക്കുന്നത്. നാളെ കോഴിക്കോട് തുടങ്ങുന്ന പരിപാടി 27 ന്…

കറുത്ത കുട്ടികള്‍ ഡാൻസ് പഠിക്കാൻ വന്നാല്‍ അവരോട് മത്സരിക്കാൻ പോകേണ്ടെന്ന് പറയും സൗന്ദര്യത്തിന് മാര്‍ക്ക് ഉണ്ടെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.

കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. യൂട്യൂബ് ചാനൽ അഭിമുഖത്തിലാണ് വിവാദ പരാമർശം. പലവിധ അധിക്ഷേപങ്ങളെയും അതിജീവിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വിഷയത്തില്‍ നിയമ നടപടി…

അനന്തുവിന്‍റെ മരണത്തിനിടയാക്കിയ ടിപ്പര്‍ അപകടത്തില്‍ കൈമലര്‍ത്തി അദാനി ഗ്രൂപ്പും പൊലീസും

വിഴിഞ്ഞത്ത് അനന്തുവിന്‍റെ മരണത്തിനിടയാക്കിയ ടിപ്പർ അപകടത്തിൽ കൈലർത്തി അദാനി ഗ്രൂപ്പും പൊലീസും. ഇതിനു കാരണമായി പറയുന്നത് അപകടമുണ്ടായത് തുറമുഖ പദ്ധതി പ്രദേശത്തിന് പുറത്തായതിനാൽ തങ്ങൾക്ക് ഉത്തരവാദിയല്ല എന്നാണ് അദാനി ഗ്രൂപ്പിന്‍റെ മറുപടി. നിയന്ത്രണമുള്ള സമയത്ത് ടിപ്പർ ഓടുന്നത് തടയാറുണ്ടെന്ന് പൊലീസ് പറയുമ്പോഴും…

സിഎഎ അസമിൽ ബംഗാളി ഹിന്ദുക്കൾക്ക് വീണ്ടും ആശങ്കയാകുന്നു

പൗരത്വ നിയമ ഭേദഗതി നിയമം 2024 ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് കൊണ്ട് കേന്ദ്രസർക്കാർ പൊതു തെരഞ്ഞെടുപ്പിന് മുൻപേ നടത്തിയ നീക്കമാണ് ഇപ്പോൾ കേരളത്തിലടക്കം മുഖ്യ പ്രചാരണ വിഷയമായിരിക്കുന്നത്. ഇത് പ്രകാരം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങളല്ലാത്ത ആറ് മതവിഭാഗങ്ങൾക്ക്…

ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി അനന്തുവിന് യാത്രാമൊഴി, അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകണം

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ മരിച്ച ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന് കണ്ണീരോടെ വിട ചൊല്ലി നാട്. വീട്ടിലെയും കോളജിലെയും പൊതുദർശനത്തിന് ശേഷം അനന്തുവിന്‍റെ മൃതദേഹം മുട്ടത്തറയിലെ ശ്മശാനത്തിൽ സംസ്കരിച്ചു. പാറക്കല്ല് തെറിച്ചു തലയിൽ വീണതിനെത്തുടർന്നാണ് മരണം സംഭവിച്ചത്.…

ഗവർണർ പദവി എടുത്തുകളയും, നീറ്റ് പരീക്ഷ ഒഴിവാക്കും; വൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട്ടിലെ ഡിഎംകെ പ്രകടനപത്രിക

ഇതില്‍ ആദ്യമായി പറയുന്നത് ഗവർണർ പദവി എടുത്തുകളയുമെന്നും, ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷ നൽകുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും ഡിഎംകെ പ്രകടനപത്രികയിൽ പറയുന്നു. അതോടൊപ്പം ഇന്ത്യ മുന്നണി വിജയിച്ചാൽ, പെട്രോൾ വില 75 രൂപയും ഡീസൽ വില 65…

മലയാളത്തിലെ ആദ്യ 200 കോടി നേട്ടവുമായി മഞ്ഞുമ്മൽ ബോയ്സ്

200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തിന് പുറത്തും മികച്ച സ്വീകരണമാണ് ലഭിച്ചത്. റിലീസ് ചെയ്ത് ഒരുമാസം കഴിയും മുൻപെയാണ് ആ​ഗോളതലത്തിൽ ചിത്രം 200 കോടി കളക്ഷൻ നേടുന്നത്. ഡബ്ബ്…

ഇപി ജയരാജന്‍റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ്‌ കേസ്

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ ഭാര്യ പികെ ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോണ്‍ഗ്രസ് നേതാവിനെതിരെ കണ്ണൂര്‍ വളപട്ടണം പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കേസെടുത്തത്. ജോസഫ് ഡിക്രൂസിനെതിരെ, കലാപശ്രമത്തിനുൾപ്പെടെ കേസെടുത്തത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം…

തമിഴ്നാട്ടിൽ ആളില്ല എന്ന് മലയാളികൾ കരുതരുത്, മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച ജയമോഹനെതിരെ ഭാഗ്യരാജ്‌

മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച് തമിഴ് എഴുത്തുകാരൻ ജയമോഹൻ ഏറെ വിവാദങ്ങൾക്ക് ഇരയാക്കപ്പെട്ടിരുന്നു. തന്നെ ചിത്രം വളരെ അധികം അലോസരപ്പെടുത്തിയെന്നാണ് ജയമോഹൻ പറഞ്ഞത്. ഇതിനെതിരെ പ്രതികരണവുമായി നടനായ ഭാഗ്യരാജൻ രംഗത്ത് എത്തി. ഒരു സിനിമയെ വിമർശിക്കുമ്പോൾ ഒരു ജനതയെ ഒന്നാകെ അടച്ചാക്ഷേപികുന്ന പോലെയാണ്.…