നിപ; കോഴിക്കോട് അതീവ ജാഗ്രതയില്‍; ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് ബാധയേറ്റ് പന്ത്രണ്ടുകാരന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് കനത്ത ജാഗ്രത. വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ളോക്ക് നിപ ചികില്‍സക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന…

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാവിന് രോഗലക്ഷണം; സമ്പര്‍ക്കപ്പട്ടികയില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെടാന്‍ സാധ്യത- ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12-കാരന്റെ മാതാവിന് രോഗലക്ഷണം. പ്രാഥമിക സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി. അവര്‍ ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണെന്നും കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക…

നിപ വൈറസ്; 158 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി; രണ്ട് പേര്‍ക്ക് രോഗലക്ഷണം; 20 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ള 158 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. രണ്ട് പേര്‍ക്ക് രോഗലക്ഷണം. 20 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണന്ന്കോഴിക്കോട് ഡി.എം.ഒയുടെ റിപ്പോര്‍ട്ട്. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആലോചിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍…

നിപ വൈറസ് ബാധിച്ച് മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും; കോവിഡ് ബാധിച്ചിരുന്നില്ല – ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ഐസൊലേഷനില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. ഒരു ഘട്ടത്തിലും കുട്ടിക്ക് കോവിഡ് പോസിറ്റീവായിരുന്നില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ സമ്പര്‍ക്ക പട്ടിക…

കോഴിക്കോട് നിപ ബാധിച്ച് 12 വയസുകാരന്‍ മരിച്ചു; ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയില്‍

കോഴിക്കോട്:നിപ ബാധ സംശയിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി. ഇന്ന് പുലര്‍ച്ചെ 4.45നാണ് മരണം സംഭവിച്ചത്.ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും മൂലം നാലു ദിവസം മുന്‍പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

കോഴിക്കോട് വീണ്ടും നിപ ബാധയെന്ന് സംശയം; 12 വയസുകാരന്‍ ചികിത്സയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് ബാധയുണ്ടായതായി സൂചന. നാല് ദിവസം മുന്‍പ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലുള്ള 12 വയസുകാരനാണ് നിപ ബാധ സംശയിക്കുന്നത്. കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ട്. കുട്ടിയുടെ രക്ഷിതാക്കള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ്…