ആലപ്പുഴ എം എല്‍ എ ചിത്തരഞ്ജന് വധഭീഷണി

ആലപ്പുഴ: ആലപ്പുഴ എം.എല്‍.എ. പി.പി. ചിത്തരഞ്ജന് കത്തിലൂടെ വധഭീഷണി. വലതുകാലും ഇടതുകൈയും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്കു മുന്നില്‍വെക്കുമെന്നാണു ഭീഷണി. കുടുംബാംഗങ്ങളെ വിഷംനല്‍കി കൊല്ലുമെന്നും കത്തില്‍ ഭീഷണിയുണ്ട്. ഒന്‍പതുദിവസത്തിനകം ഇന്ത്യ വിടണമെന്നും പറയുന്നു. എ.എന്‍. ഷംസീര്‍ എം.എല്‍.എ., ഡി.വൈ.എഫ്.ഐ. സംസ്ഥാനസെക്രട്ടറി എ.എ. റഹിം…