നിലപാട് തിരുത്തി ബ്രിട്ടന്‍; കൊവിഷീല്‍ഡിന് അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: ക്വാറന്റീന്‍ വിവാദത്തില്‍ പുതിയ വിശദീകരണവുമായി യുകെ. കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിക്കുന്നു എന്നാല്‍ ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ സംശയം നിലനില്‍ക്കുന്നുവെന്നുണ്ടെന്നാണ് ബ്രിട്ടന്റെ വിശദീകരണം. വാക്‌സിന്‍ എടുത്തവര്‍ക്ക് ഇംഗ്ലണ്ടില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടേത് ഉന്നത നിലവാരം പുലര്‍ത്തുന്ന വാക്‌സിനുകളാണെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശവാദമുന്നയിച്ചു.…

അന്താരാഷ്ട്രവിപണിയില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ വ്യാജപതിപ്പ് കണ്ടെത്തി; ജാഗ്രത വേണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അന്താരാഷ്ട്രവിപണിയില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ വ്യാജപതിപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. കോവിഡ് വാക്‌സിനുകളുടെ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നുണ്ടെന്നും ശ്രദ്ധിക്കണമെന്നും ലോകാരോഗ്യസംഘടനയും ഈയിടെ വ്യക്തമാക്കിയിരുന്നു.വ്യാജന്മാരെ പെട്ടെന്നുതന്നെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഘടകങ്ങളടങ്ങിയ പട്ടികയും പുറത്തുവിട്ടു. രാജ്യത്ത് നിലവില്‍ ഉപയോഗത്തിലുള്ള മൂന്ന് വാക്‌സിനുകളായ…

കോവിഷീല്‍ഡ്: രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം എടുക്കാമെന്ന് ഹൈക്കോടതി; കിറ്റെക്സിന്റെ ഹര്‍ജിയിലാണ് നിര്‍ദേശം

കൊച്ചി: കോവിഷീല്‍ വാക്സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം എടുക്കാമെന്ന് കേരള ഹൈക്കോടതി. കോവിഷീല്‍ഡ് വാക്സിന്‍ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം മാത്രമേ നല്‍കാനാകൂവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇത് തള്ളിക്കൊണ്ടാണ് ആവശ്യക്കാര്‍ക്ക് രണ്ടാം ഡോസ് 28-ദിവസത്തിനകം എടുക്കാമെന്ന് ഹൈക്കോടതി…

വാക്‌സിന്‍ ഇടവേളയില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കൊച്ചി: വാക്‌സിന്‍ ഇടവേളയില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രണ്ട് കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയില്‍ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധ സമിതിയുടെ തീരുമാന പ്രകാരമാണ്. ഇടവേള കുറയ്ക്കണം എന്ന കിറ്റെക്‌സിന്റെ ആവശ്യം എതിര്‍ത്താണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സ്വന്തം പോക്കറ്റില്‍…

സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ക്ഷാമം; കോവിഷീല്‍ഡ് പൂര്‍ണമായും തീര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ക്ഷാമം.ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്സിന്‍ പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവീഷില്‍ഡ് വാക്സിന്‍ തീര്‍ന്നത്. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്സിന്‍ മാത്രമാണുള്ളത്. എത്രയും…

കോവിഷീല്‍ഡ് വാക്സിന്‍ രണ്ടാം ഡോസ് കുത്തിവയ്പ്പിന് 84 ദിവസം ഇടവേളയെന്തിനെന്നു ഹൈക്കോടതി

കൊച്ചി: കോവിഷീല്‍ഡ് വാക്സിന്‍ രണ്ടാം ഡോസ് കുത്തിവയ്പ്പിന് 84 ദിവസം ഇടവേളയെന്തിനെന്നു ഹൈക്കോടതി. വാക്സിന്റെ ലഭ്യതക്കുറവുകൊണ്ടാണോ ഇടവേള അനിവാര്യമായതുകൊണ്ടാണോയെന്നു വ്യക്തമാക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോടു നിര്‍േദശിച്ചു. നാളെ കേസ് പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കാനാണു ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാറിന്റെ നിര്‍ദേശം. രണ്ട് ഡോസുകള്‍ തമ്മിലുള്ള…

കോവിഡ് വാക്സിന്‍; വില പുതുക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ വില പുതുക്കി കേന്ദ്ര സര്‍ക്കാര്‍. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങുന്ന കോവിഷീല്‍ഡിന് നികുതി ഉള്‍പ്പടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍ നിന്നു വാങ്ങുന്ന കൊവാക്‌സിന് 225.75 രൂപയുമാണ് പുതിയ വില. ഇത് 150 രൂപയായിരുന്നു. നികുതി ഇല്ലാതെ…

ഇന്ത്യന്‍ വാക്‌സിനുകള്‍ അംഗീകരിച്ചില്ലെങ്കില്‍ തിരിച്ചുമുണ്ടാകില്ല ; നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി; ഇന്ത്യന്‍ വാക്സിനുകള്‍ അംഗീകരിക്കാത്ത യൂറോപ്യന്‍ യൂണിയന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഇന്ത്യയിലേക്ക് വരുന്ന യുറോപ്യന്‍ യാത്രക്കാരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. യൂറോപ്യന്‍ യൂണിയനില്‍നിന്ന് എത്തുന്നവരുടെ ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം.…