ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കം

ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന് തുടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടത്തുക.ക്ഷേത്രപരിസരത്ത് പരമാവധി 200 പേര്‍ക്ക് മാത്രമാണ് ഈ വര്‍ഷവും പ്രവേശനമുണ്ടാവുക.കഴിഞ്ഞ വര്‍ഷത്തേത് പോലെ പൊങ്കാല വീടുകളില്‍ നടത്താനാണ് തീരുമാനം. ഫെബ്രുവരി 17നാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല.…

സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു

കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായി.എന്നാല്‍ ആശുപത്രിയില്‍ വരുന്ന കോവിഡ് ബാധിതരുടെ കണക്കുനോക്കി ജില്ലാതലത്തിലുള്ള വര്‍ഗീകരണം തുടരും. ഈ മാസം 28 മുതല്‍ ക്ലാസ്സുകളില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച് സ്‌കൂളുകള്‍…

കൂടുതല്‍ ഇളവുകള്‍; ഹോട്ടലുകള്‍ തുറക്കുന്നതും പരിഗണനയില്‍; ഇന്ന് അവലോകനയോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടായേക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നതുള്‍പ്പെടെ കൂടുതല്‍ ഇളവുകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. പട്ടണങ്ങളിലെ പല വന്‍കിട ഹോട്ടലുകളിലും ആളുകളെ ഇരുന്നു കഴിക്കാന്‍ അനുവദിക്കുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ഇതു പ്രാവര്‍ത്തികമായിട്ടില്ല. തിയറ്ററുകള്‍…

ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു;തീരുമാനം മുഖ്യമന്ത്രിയുടെ കോവിഡ് അവലോകനയോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്ത് കടുത്ത കോവിഡ് നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും ജനസംഖ്യയില്‍ 75 ശതമാനം പേര്‍ ആദ്യഡോസ് വാക്‌സീന്‍ സ്വീകരിച്ച സാഹചര്യത്തില്‍ വാക്‌സീനേഷന്‍ കൂടുതല്‍…

കോവിഡ് പ്രതിരോധം; ആരോഗ്യ വിദഗ്ധരുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് പുതിയ രീതികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച നടത്തും. പ്രമുഖ ഡോക്ടര്‍മാര്‍, വൈറോളജിസ്റ്റുകള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കോവിഡ് ബാധിതരുടെയും ചികിത്സയില്‍ കഴിയുന്നവരുടേയും എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി…

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളത്തിന് നിര്‍ദ്ദേശം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളത്തിന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരളത്തിന് കത്തയച്ചു. സംസ്ഥാനത്ത് കഴിഞ്ഞ നാല് ആഴ്ചയും ഉയര്‍ന്ന കോവിഡ് സ്ഥിരീകരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോഗ്യ…

സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക് ഡൗണ്‍; ആഗസ്റ്റ് 29 ഞായറാഴ്ച ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക് ഡൌണ്. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍. ഓണത്തിന് മുന്നോടിയായി നല്‍കിയ ഇളവുകള്‍ കൊവിഡ് വ്യാപനത്തിന് കാരണമായി എന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ്…

കോവിഡ് വ്യാപനം; പുതിയ നിയന്ത്രണങ്ങളില്ല; ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവിലുളള നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. കടകള്‍ക്കുള്ള ഇളവുകള്‍ക്ക് മാറ്റമില്ല. ഞായറാഴ്ചയിലെ ലോക്ക്ഡൗണ്‍തുടരും. രോഗം കൂടുതലുള്ള സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തും. പ്രാദേശിക അടിസ്ഥാനത്തില്‍ നിയന്ത്രണം ശക്തമാക്കാന്‍…

ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം; ബുധനാഴ്ച തീരുമാനം

തിരുവനന്തപുരം: ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ കോവിഡ് നിയന്ത്രണങ്ങളിലും ഇളവുകളിലും മാറ്റങ്ങള്‍. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും. ടിപിആര്‍ കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നുള്ളതാണ് ആശ്വാസം. സംസ്ഥാനത്ത് ഓരോ ദിവസം കഴിയുംതോറും പരിശോധനകളും വാക്‌സീനേഷനും…

കോവിഡ് പ്രതിരോധം; പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സബ് ഡിവിഷനുകള്‍ രൂപികരിക്കും; ഡിജിപി അനില്‍കാന്ത്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിവൈഎസ്പി മാരുടേയും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കോവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കൈമാറി. കണ്ടെയ്ന്‍മെന്റ് മേഖലയായി…