പ്രതിരോധത്തില്‍ വാര്‍ഡുതല ജാഗ്രത കുറഞ്ഞു; സമ്പൂര്‍ണ അടച്ചിടല്‍ പ്രായോഗികമല്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് സമ്പൂര്‍ണ അടച്ചിടല്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ പ്രവര്‍ത്തനത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകോട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത തദ്ദേശപ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടങ്ങളില്‍ വാര്‍ഡുതല…

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്; പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളം മുന്നില്‍

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 45,352 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 10,195 പേരുടെ വര്‍ധനയാണുണ്ടായത്. 3,99,778 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 1.22 ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്. 34,791 പേരാണ് രോഗമുക്തരായത്. പ്രതിദിന കേസുകളിലും…

ഇസഞ്ജീവനി സേവനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇസഞ്ജീവനി കൂടുതല്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പെടുത്തി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ ഇ സഞ്ജീവനിയിലൂടെ…

മുപ്പതിനായിരം കഴിഞ്ഞു കൊവിഡ് പ്രതിദിന രോഗബാധ

ന്യൂഡല്‍ഹി: സാംപിള്‍ പരിശോധനകള്‍ കുറഞ്ഞപ്പോള്‍ അവസാന ദിവസം രാജ്യത്തു സ്ഥിരീകരിച്ച പുതിയ കൊവിഡ് കേസുകളും കുറഞ്ഞു. 30,941 പുതിയ കേസുകളാണ് ഇന്നു രാവിലെ പുതുക്കിയ കണക്കില്‍ അവ സാന ദിവസം സ്ഥിരീകരിച്ചത്. ഇതില്‍ ഇരുപതിനായിരത്തിനടുത്തു കേസുകളും കേരളത്തിലാണ്. രാജ്യത്തു മൊത്തം ഇന്നലെ…

സംസ്ഥാനത്തെ കോവിഡ് മരണം; വാക്‌സിന്‍ എടുക്കാത്തവരും, മറ്റ് രോഗങ്ങളുള്ളവരുമെന്ന് റിപ്പോര്‍ട്ട്

കൊല്ലം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 79.99 ശതമാനം പേരും മറ്റു രോഗങ്ങളുള്ളവരെന്ന് ആരോഗ്യവകുപ്പ്. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയവ ബാധിച്ചവരാണ് ഏറെയും.മരിച്ചവരില്‍ 95.55 ശതമാനവും വാക്‌സിന്‍ എടുക്കാത്തവരാണ്. 1.46 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും 2.99 ശതമാനം…

തിരുവനന്തപുരത്ത് ഇന്ന് 1996 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 1996 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 12.7 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11074 പേര്‍ ചികിത്സയിലുണ്ട്. 1019 പേര്‍ രോഗമുക്തരായി. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 1890 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 3…

ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി : കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് രണ്ടു വര്‍ഷമായിട്ടും ഇതാദ്യമായി ഇടുക്കി ഇടമലക്കുടി പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ രണ്ടുവര്‍ഷമായി കടുത്ത നിയന്ത്രണങ്ങള്‍ മൂലം…

രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥരീകരിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും രോഗബാധ

തൃശൂര്‍: ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശ്ശൂരിലെ പെണ്‍കുട്ടിക്ക് വീണ്ടും രോഗബാധ. ഡല്‍ഹി യാത്രയ്ക്ക് വേണ്ടി നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍, പെണ്‍കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെന്ന് തൃശ്ശൂര്‍ ഡി.എം.ഒ കെ.ജെ. റീന പറഞ്ഞു. ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടിക്ക് 2020…

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി ; ഇളവുകള്‍ നാളെ തീരുമാനിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീണ്ടേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കും. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായിരിക്കുന്നത്. എന്തെല്ലാം ഇളവുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നാളെ ജില്ലാ കളക്ടര്‍മാരുടെ…

കോവിഡ് മരണ റിപ്പോര്‍ട്ട് വിവാദം ; വിട്ടുപോയ മരണങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് മരണ റിപ്പോര്‍ട്ട് വിവാദമായതോടെ വിട്ടുപോയ മരണങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍. ജൂണ്‍ 30 മുതലുള്ള പട്ടികയില്‍ പത്തുദിവസം മുമ്പുള്ള 93 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെഡിക്കല്‍രേഖകള്‍ പൂര്‍ണമായി ലഭ്യമല്ലാത്തതിനാലും സ്ഥിരീകരണത്തിന് കൂടുതല്‍ പരിശോധനകള്‍ വേണ്ടിവന്നതിനാലും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മാറ്റിവെച്ച…