മലപ്പുറം : ബംഗ്ലൂര്‍ എഫ് സിയുടെ അക്കാദമി ടീമിലേക്കുള്ള താരങ്ങളുടെ സെലക്ഷന്‍ ട്രയല്‍സ് മലപ്പുറം എടവണ്ണ സീതിഹാജി സ്‌റ്റേഡിയത്തില്‍ വെച്ച് വേക്കപ്പ് ഫുട്‌ബോള്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തി. കേരളത്തിന്റെ വിവിധ ഭാഗത്തില്‍ നിന്നും പങ്കെടുത്ത കുട്ടികളില്‍ നിന്നും അണ്ടര്‍ 13 വിഭാഗത്തില്‍ 6 കുട്ടികളും അണ്ടര്‍ 15 വിഭാഗത്തില്‍ 5 കുട്ടികള്‍ക്കുമാണ് ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന ഫൈനല്‍ റൗണ്ട് സെലക്ഷന്‍ ട്രയല്‍സിലേക് അവസരം ലഭിച്ചത്.
അണ്ടര്‍ 13 വിഭാഗത്തില്‍ നിന്നും കോഴിക്കോട് സ്വദേശി ആരോണ്‍ ഹുസൈന്‍, മിര്‍സ എന്നിവരും കല്ലായി സ്വദേശി അബ്ദുറഹ്മാന്‍, ആലപ്പുഴ സ്വദേശി ജൈറൂസ്, വേക്കപ്പ് ഫുട്‌ബോള്‍ അക്കാദമി താരങ്ങളായ എടവണ്ണ സ്വദേശി ആമീന്‍, ഹാദി സയിന്‍ എന്നിവര്‍ക്കാണ് സെലക്ഷന്‍ ലഭിച്ചു.
അണ്ടര്‍ 15 വിഭാഗത്തില്‍ കോഴിക്കോട് സ്വദേശികളായ ജഷീദ് ഇര്‍ഷാദ്, മുഹമ്മദ് അലി എന്നിവരും തൃശൂര്‍ സ്വദേശികളായ അനുഷ്, അഖിനിന്ത് എന്നിവരും മലപ്പുറം സ്വദേശിയായ അഫിന്‍ യാസിറിനുമാണ് ഫൈനല്‍ ട്രയല്‍സിലേക്ക് സെലക്ഷന്‍ ലഭിച്ചത്.
ഡച്ച് ഹെഡ് കോച്ച് ജാന്‍ വാന്‍ ലൂണിന്റെ നേതൃത്വത്തില്‍ ആയിരുന്നു സെലക്ഷന്‍ ട്രയല്‍സ് നടന്നിരുന്നത്.കുറെ നല്ല കളിക്കാരെ കാണാന്‍ സാധിച്ചുവെന്നും. സെലക്ഷന്‍ ലഭിക്കാത്തവര്‍ കൂടുതല്‍ പ്രാക്ടീസ് ചെയ്തു ഇനിയും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. സെലക്ഷന്‍ ട്രയല്‍സില്‍ ഉടനീളം ഉണ്ടായിരുന്ന വേക്കപ്പ് ഫുട്‌ബോള്‍ അക്കാഡമിയുടെ സഹകരണത്തിന് നന്ദിയും ഇനിയും ഭാവിയില്‍ ഇതുപോലെ സഹകരിച്ചു ഇന്ത്യന്‍ ഫുട്ബാളിനെ വളര്‍ത്തുവാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗളുരു എഫ് സിയുടെ ട്രയല്‍സ് ഇത് മൂന്നാം തവണയാണ് വേക്കപ്പ് അക്കാഡമി നേതൃത്വം നല്‍കി നടത്തുന്നത് ഭാവിയില്‍ ഇതുപോലെ മികച്ച താരങ്ങളെ കണ്ടെത്തുവാനും നമ്മുടെ നാട്ടിലെ കുട്ടിക്കള്‍ ഇതുപോലെയുള്ള ട്രയല്‍സ് സംഘടിപ്പിച്ചു കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നും വേക്കപ്പ് ഫുട്‌ബോള്‍ അക്കാദമി മാനേജിങ് ഡയറക്ടര്‍ നാസര്‍ കപൂര്‍ പറഞ്ഞു.
