തിരുവനന്തപുരം: ചെണ്ടയ്ക്ക് താഴെയാണ് എല്ലാ വാദ്യങ്ങളും എന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് പരോഷ മറുപടിയുമായി ശശി തരൂര്‍ രംഗത്ത് .താന്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് ശശി തരൂര്‍ പറഞ്ഞു. എല്ലാം ചെയ്യുന്നത് പാര്‍ട്ടിക്ക് അകത്തു നിന്നാണെന്നും തന്‍റെ പ്രവര്‍ത്തനം പാര്‍ട്ടി അംഗങ്ങള്‍ക്ക് വേണ്ടിയാണെന്നും എന്തു തന്നെ ആയാലും ഒരു പ്രശ്നവുമില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം നഗരസഭയിലെ സമരവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തരൂര്‍ നേരിൽ സന്ദര്‍ശിച്ചു. ഇവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുമെന്ന് തരൂര്‍ ഉറപ്പ് നല്‍കി.
