കോൺഗ്രസിൽ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിനെതിരെ ശശി തരൂർ രംഗത്ത്

കോൺഗ്രസിൽ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിനെതിരെ ശശി തരൂർ രംഗത്ത് . തനിക്കെതിരെ ഉയർന്ന വിഭാഗീയതയെന്ന ആരോപണം വിഷമമുണ്ടാക്കുന്നതാണെന്ന് ശശി തരൂർ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. മതമേലധ്യക്ഷൻമാരെ സന്ദർശിക്കുന്നതും പൊവിഡൻസ് വിമൺസ് കോളേജ് സന്ദർശനവും മറ്റ് സെമിനാറുകളുമടങ്ങുന്ന വ്യത്യസ്ത പരിപാടികളിൽ ആണ് താൻ മലബാറിൽ പങ്കെടുത്തത്.. എല്ലാം പൊതുപരിപാടികളാണ്. ഇതിൽ വിഭാഗീയതയുണ്ടാക്കുന്നത് ഏതാണെന്ന് എനിക്കറിയണമെന്നും ശശി തരൂർ പറഞ്ഞു.

ആരേയും അധിക്ഷേപിക്കുന്ന വ്യക്തിയല്ല താനെന്നും, മലബാർ ഭാഗത്തേക്കുള്ള ഈ സന്ദർശനം കോഴിക്കോട് എംപി എംകെ രാഘവൻ ആവശ്യപ്പെട്ടതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . രണ്ട് കോൺഗ്രസ് എംപിമാർ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ ആർക്കാണ് വിഷമമെന്ന ചോദ്യമുയർത്തിയ തരൂർ, തന്നെ ആരെങ്കിലും ഭയക്കുന്നുണ്ടോയെന്നത് തനിക്കും അറിയണമെന്നും മാധ്യമങ്ങളോടുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *